കോഴിക്കോട് മിഠായിത്തെരുവ് തീപിടിത്തം അപകടത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കുന്നു. അപകടത്തിന് പിന്നില്‍ അട്ടിമറി ഇല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്‍.
എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. ഫോറന്‍സിക് പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തീപിടിത്തത്തിന് പിന്നില്‍ അട്ടിമറികളില്ലെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം കണ്ടെത്തിയത്.
എന്നാല്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ നിയമപരമായി ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് മടക്കി അയച്ചത്. ഈ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് വീണ്ടും നല്‍കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. എട്ടു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടം 2007 ഏപ്രില്‍ അഞ്ചിനാണ് നടന്നത്.