മാര്‍ക്ക് വിവരം പരീക്ഷ കഴിഞ്ഞ ഉടന്‍; പിഎസ്‌സിയുടെ ഒണ്‍ലൈന്‍ പരീക്ഷ യാഥാര്‍ത്ഥ്യമാകുന്നു

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2013 (11:01 IST)
PRO
പിഎസ്‌സിയുടെ ആദ്യ ഓണ്‍ലൈന്‍ പരീക്ഷ യാഥാര്‍ത്ഥ്യമാകുന്നു. കെഎസ്ആര്‍ടിസി അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള പരീക്ഷയാണ് നടക്കുക. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജാണ് പരീക്ഷാ കേന്ദ്രം.

കെഎസ്ആര്‍ടിസിയില്‍ സിവില്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുളള സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് പരീക്ഷയാണ് തിരുവന്തപുരത്തെ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് ഹാളില്‍ നടക്കുന്നത്..

നൂറ്റിഅമ്പതോളം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കും. എഞ്ചിനീയറിങ് കോളേജിന്റെ സാങ്കേതിക സഹായത്തോടെയാണ് പരീക്ഷ നടക്കുന്നത്.2000 ഉദ്യോഗാര്‍ത്ഥികള്‍ വരെയുളള തസ്തികകളിലേക്ക് ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനാണ് പിഎസ്‌സിയുടെ തീരുമാനം.

മാര്‍ക്ക് വിവരം പരീക്ഷ കഴിഞ്ഞ ഉടന്‍ അറിയാന്‍ കഴിയുമെങ്കിലും ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും പരിശോധിച്ച ശേഷം മാത്രമാകും ഫലം പ്രസിദ്ധീകരിക്കുക.