മാന്യത ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം: പിണറായി

Webdunia
വെള്ളി, 28 മാര്‍ച്ച് 2014 (12:13 IST)
PRO
PRO
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശനങ്ങളോടെ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ കള്ളക്കളി വെളിച്ചത്ത് വന്നിരിക്കുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാന്യത ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും പിണറായി പറഞ്ഞു. കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും പിണറായി പറഞ്ഞു.

സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പ്രതികരിച്ചു‍. മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങളില്‍ അദ്ദേഹം തന്നെ മറുപടി പറയും എന്നും സുധീരന്‍ വ്യക്തമാക്കി.

കേസിലെ സത്യാവസ്ഥ പുറത്തുവരട്ടെ. കേസില്‍ സര്‍ക്കാരിന് ഒന്നും തന്നെ മറച്ചുവെക്കാനില്ല. സിബിഐ അന്വേഷണത്തെ അനുകൂലിച്ച് കൊണ്ട് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തന്നെയാണ് ഇതിന് തെളിവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.