സൂര്യനെല്ലിക്കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകയോട് കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ അധിക്ഷേപം. മാതൃഭൂമി ന്യൂസിലെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെയാണ് വയലാര്‍ രവി അധിക്ഷേപ വാക്കുകള്‍ പ്രയോഗിച്ചത്.
മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം പൂര്‍ത്തിയാകും മുമ്പേ തന്നെ വയലാര്‍ രവി പൊട്ടിത്തെറിക്കുകയായിരുന്നു. കുര്യനോട് എന്താണ് വ്യക്തി വിരോധമെന്നും മുന്‍കാല അനുഭവം ഉണ്ടായിട്ടുണ്ടോ എന്നും വയലാര്‍ രവി ചോദിച്ചു.
പി ജെ കുര്യന്റെ കാര്യത്തില്‍ എ കെ ആന്റണിയുടെ അഭിപ്രായം തന്നെയാണ് തനിക്കുള്ളതെന്ന് വയലാര്‍ രവി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്തുവേണമെന്നു സര്‍ക്കാരിനു തീരുമാനിക്കാം. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നു നിര്‍ദേശിക്കുന്നില്ല. സാക്ഷികള്‍ ഇനിയും അവരുടെ മൊഴി മാറ്റിപ്പറയില്ലെന്ന് ആര്‍ക്കറിയാമെന്നും വയലാര്‍ രവി പറഞ്ഞു.