മാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് കാണിച്ച് കച്ചവടം നടത്തുന്നതായി കെസി ജോസഫ്

Webdunia
തിങ്കള്‍, 22 ജൂലൈ 2013 (14:59 IST)
PRO
PRO
സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഓരോ മണിക്കൂറിലും ബ്രേക്കിംഗ് ന്യൂസും ഫ്‌ളാഷ് ന്യൂസും കാണിച്ച് കച്ചവടം നടത്തുന്നതായി മന്ത്രി കെസി ജോസഫ്. ദൃശ്യമാധ്യമങ്ങളുടെ മത്സരത്തിനിടയില്‍ സത്യവും നീതിയും ബലിയാടാവുകയാണ്. സത്യം പുറത്തുവരുന്നതിനെ സര്‍ക്കാര്‍ ഭയക്കുന്നില്ല. എന്നാല്‍ മാധ്യമങ്ങള്‍ അസത്യങ്ങളാണു പ്രചരിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്ന മാധ്യമങ്ങളെല്ലാം ഒരേ അജണ്ട വച്ചാണു മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എടൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ഇനിയും ഒട്ടേറെ വികസിക്കേണ്ട സംസ്ഥാനമാണ്. വികസന സാധ്യതകള്‍, പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധി ഭീഷണി ഇത്തരം വിഷയങ്ങളെ കുറിച്ചൊന്നും മാധ്യമങ്ങള്‍ക്ക് ഒന്നും പറയാനില്ല. ഈ വിഷയങ്ങളില്‍ യാതൊരു ചര്‍ച്ചയും നടക്കാത്തതു ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.