മലയാളി എഞ്ചിനീയര്‍ ബാംഗ്ലൂരില്‍ കൊല്ലപ്പെട്ടു

Webdunia
ബുധന്‍, 23 മെയ് 2012 (09:18 IST)
PRO
PRO
മലയാളി സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ബാംഗ്ലൂരില്‍ മൃഗീയമായി കൊല്ലപ്പെട്ടു. കോഴിക്കോട് മലാപ്പറമ്പ് മാസ് കോര്‍ണര്‍ റിട്ടയേഡ് എല്‍ഐസി ഉദ്യോഗസ്ഥന്‍ ഇന്ദീവരത്തില്‍ സുബ്രഹ്മണ്യന്റെ മകന്‍ ശ്രീരാഗ് (27) ആണ് കൊല്ലപ്പെട്ടത്.

പൂട്ടിയിട്ട കാറിന്റെ പിന്‍സീറ്റിലായിരുന്ന ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം സെലോടേപ്പ് കൊണ്ടു വരിഞ്ഞുകെട്ടി, തലയില്‍ പ്ലാസ്റ്റിക് കവര്‍ മുറുക്കിയ നിലയില്‍ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്.

ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീരാഗ് എഇസിഎസ് ലേഔട്ടില്‍ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.