മലബാര്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡില്‍ തനിക്ക് ഷെയറില്ലെന്ന് രവി പിള്ള. മലബാര്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന പരാമര്‍ശങ്ങള്‍ ദു:ഖകരമാണ്. മലബാര്‍ ഗ്രൂപ്പിന്റെ ചുരുക്കം സഹോദര സ്ഥാപനങ്ങളില്‍ നാമമാത്രമായ നിക്ഷേപം തനിക്കുണ്ട്. ഒരു സാധാരണ നിക്ഷേപകന് എന്ന നിലയ്ക്കുള്ള ബന്ധം മാത്രമേ മലബാര്‍ ഗ്രൂപ്പുമായി തനിക്കുള്ളുവെന്നും രവി പിള്ള പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ രവി പിള്ളയെ പ്രതിചേര്‍ക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജാണ് ആവശ്യപ്പെട്ടത്. രവി പിള്ളയ്യ്ക്ക് മലബാര്‍ ഗോള്‍ഡില്‍ 60 ശതമാനം ഓഹരികളുണ്ട്. ഏറ്റവും കൂടുതല്‍ ഓഹരികള്‍ കൈവശം വെക്കുന്നയാള്‍ എന്ന നിലയില്‍ രവി പിള്ളയെയാണ് പ്രതിയാക്കേണ്ടതെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു.