മലബാര്‍ ക്യാന്‍സര്‍ സെന്ററിനെക്കുറിച്ച് നടന്ന അപവാദ പ്രചരണങ്ങളൊന്നും നാടും നിയമവ്യവസ്ഥയും അംഗീകരിച്ചില്ല: മുഖ്യമന്ത്രി

Webdunia
ഞായര്‍, 27 ഓഗസ്റ്റ് 2017 (16:34 IST)
മലബാര്‍ ക്യാന്‍സര്‍ സെന്ററിനെക്കുറിച്ച് പലതരത്തിലുള്ള അപവാദ പ്രചാരണങ്ങളും നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ഉള്‍പ്പെടെ പലരെയും ലാവലിനില്‍ പ്രതിയാക്കാന്‍ ശ്രമം നടന്നുവെന്നും എന്നാല്‍ അതൊന്നും നാടും നിയമവ്യവസ്ഥയും അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
രാഷ്ട്രീയ വേട്ടയാടലാണ് നടന്നതെന്നാണ് കോടതി കണ്ടെത്തിയതെന്നും കണ്ണൂരില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ജനിറ്റിക് ലാബ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം വ്യക്തമാക്കി. ലാവലിനിലെ ഹൈക്കോടതി വിധി വന്നശേഷം ആദ്യമായാണ് മുഖ്യമന്ത്രി സ്വന്തം ജില്ലയിലേക്ക് എത്തുന്നത്.
Next Article