അലിഗഢ് സര്‍വകലാശാലയുടെ മലപ്പുറം കാമ്പസിന് കേന്ദ്ര പൊതുബജറ്റില്‍ 50 കോടി രൂപ വകയിരുത്തി. വയനാട്ടിലെ പൂക്കോട് വെറ്റിനറി കോളജ് സര്‍വകലാശാലയായി ഉയര്‍ത്താനും തീരുമാനിച്ചു. ഇതിനായി 10 കോടി രൂപയാണ് അനുവദിച്ചത്.
എന്നാല്‍ കേരളം വളരെ പ്രതീക്ഷോടെ കാത്തിരുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിയെക്കുറിച്ച് ബജറ്റില്‍ പരമര്ശമില്ല. ഇതോടെ കൊച്ചി മെട്രോ പദ്ധതിക്ക് ധനസഹായം ലഭിക്കുമെന്ന പ്രതീഷ അസ്ഥാനത്തായിരിക്കുകയാണ്. ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നീ മെട്രോ റെയില്‍ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുമെന്ന് പ്രണബ് മുഖര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.