മറീനുകളെ വിട്ടയച്ചതില്‍ ഒത്തുകളി: ജലസ്റ്റിന്റെ ഭാര്യ

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2013 (13:23 IST)
PRO
PRO
ഇറ്റാലിയന്‍ മറീനുകളെ വിട്ടയച്ചതില്‍ ഒത്തുകളിയെന്ന്‌ കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ ഡോറ. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. നഷ്ടപരിഹാരം നല്‍കിയതുകൊണ്ട്‌ എല്ലാം അവസാനിക്കുന്നില്ലെന്നും ഡോറ പറഞ്ഞു.

ഇറ്റലിയിലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും വോട്ട്‌ രേഖപ്പെടുത്താനും ഇറ്റലിയില്‍ എത്തിയ നാവികര്‍ ഇനി വരില്ലെന്ന് ഇറ്റലി വിദേശകാര്യ മന്ത്രാലയമാണ്‌ വ്യക്‌തമാക്കിയത്‌. നേരത്തെ ക്രിസ്തുമസിന് നാട്ടില്‍ പോയ നാവികര്‍ തിരിച്ചെത്തി വാക്ക് പാലിച്ചിരുന്നു. എന്നാല്‍ രണ്ടാമത് നാട്ടില്‍ എത്തിയ അവര്‍ നിലപാട് മാറ്റുകയായിരുന്നു.

ഫെബ്രുവരി പതിനാറിനാണ് കൊല്ലം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളുടെ നേരെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. കന്യാകുമാരി സ്വദേശികളായ പിങ്കു, ജലാസ്റ്റിന്‍ എന്നിവരാണ് മരിച്ചത്.