മയക്കുമരുന്ന് നൽകി പീഡനം; ഇരുപതുകാരൻ പിടിയിൽ

തിങ്കള്‍, 19 ജൂണ്‍ 2017 (12:34 IST)
പെൺകുട്ടികളുമായി നയത്തിൽ അടുത്തുകൂടി അവർക്ക് മയക്കു മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു വന്ന ഇരുപതുകാരനെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ  ചിറക്കുളം ഭാഗത്തെ സുദർശനം വീട്ടിൽ സുജിത്തിനെ   ഷാഡോ പോലീസിന്റെ  സഹായത്തോടെ വഞ്ചിയൂർ പോലീസ്  വലയിലാക്കിയത്.
 
ആഡംബര ബൈക്കുകളിലും കാറുകളിലും കറങ്ങിനടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ചങ്ങാത്തമുണ്ടാക്കുകയും പിന്നീട് നിർബന്ധിച്ച് മയക്ക് മരുന്ന് നൽകുകയും ഭീഷണിപ്പെടുത്തി ചിറകുളത്തുള്ള തന്റെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു സുജിത്തിന്റെ രീതി. 
 
ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരം അനുസരിച്ച് ജില്ലാ പോലീസ് മേധാവി സ്പർജൻ കുമാറിന്റെ നിർദ്ദേശ പ്രകാരം ഡി.സി.പി അരുൾ ബി.കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതി നഗരത്തിലെ മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക