മന്ത്രി അനൂപ് ജേക്കബിനെതിരെ ബാലകൃഷ്ണപിള്ള

Webdunia
ശനി, 9 മാര്‍ച്ച് 2013 (13:18 IST)
PRO
PRO
ഭക്‍ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനെതിരെ കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള രംഗത്ത്. ഭരണത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് ഭക്‍ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പിലാണെന്ന് പിള്ള കുറ്റപ്പെടുത്തി.

മന്ത്രിയുടെ അറിവോടെ നിയോഗിച്ച ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. ജനാധിപത്യ വ്യവസ്ഥയില്‍ മന്ത്രിയെന്ന നിലയില്‍ ഭക്‍ഷ്യ മന്ത്രി അനൂപ് ജേക്കബിന് ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും പിള്ള പറഞ്ഞു.

കേരളകോണ്‍ഗ്രസ്‌ ബിയെ രക്ഷിക്കാന്‍ പി സി ജോര്‍ജിന്റെ ആവശ്യമില്ലെന്നും പിള്ള പറഞ്ഞു. എന്നാല്‍ ഗണേഷിനെതിരെ ജോര്‍ജ്‌ ഉന്നയിച്ച മറ്റ്‌ ആരോപണങ്ങളുടെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. ജോര്‍ജ്‌ പറഞ്ഞകാര്യങ്ങളില്‍ സത്യവുമുണ്ടാകാം, കള്ളവുമുണ്ടാകാം.- പിള്ള പറഞ്ഞു.