മന്ത്രിസഭാ പ്രവേശനത്തെപ്പറ്റി പറയാന്‍ താനാ‍ളല്ലെന്ന് ചെന്നിത്തല

Webdunia
ശനി, 27 ജൂലൈ 2013 (11:54 IST)
PRO
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി ചെന്നിത്തല ചര്‍ച്ച നടത്തി. കേരളത്തിലെ ഇന്നത്തെ സാഹചര്യം ധരിപ്പിക്കുകയും രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളുമാണ് ചര്‍ച്ചന ചെയ്തത്. മന്ത്രി സഭ പ്രവേശനത്തെക്കുറിച്ച് ചര്‍ച്ചയൊന്നും തന്നെ നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല.

ഒരു മണിക്കൂറോളം കെപിസിസി പ്രസിഡന്റും മുകുള്‍ വാസ്നിക്കുമായുള്ള ചര്‍ച്ച നീണ്ടുനിന്നു. തന്റെ മന്ത്രിസഭാ പ്രവേശനത്തെപ്പറ്റി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സെപ്റ്റംബര്‍ ആദ്യവാരം സോണിയാ ഗാന്ധി കേരളത്തില്‍ എത്തുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ചര്‍ച്ച ചെയ്തെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേരളത്തില്‍ നേതൃമാറ്റമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കമാന്‍ഡ് രമേശിന്റെ അഭിപ്രായം കേട്ട ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അടുത്ത ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോണിയാഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും.