സംസ്ഥാനമന്ത്രിമാരെ ബഹിഷ്‌കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയാണ് ഇക്കാര്യം അറിയിച്ചത്.
യു ഡി എഫ് മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരും. സഭാതര്‍ക്കം പരിഹരിക്കാനുള്ള രാഷ്‌ട്രീയ ഇടപെടല്‍ സത്യസന്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ലക്ഷ്യം ഭരണം നിലനിര്‍ത്തുക എന്നത് മാത്രമാണ്. അതിന് സഭയുടെ കാര്യങ്ങള്‍ നോക്കണമെന്നില്ല. എന്നാല്‍, വിഷയത്തില്‍ രാഷ്‌ട്രീയമായി പ്രതികരിക്കാന്‍ സഭ തയാറല്ലെന്നും കത്തോലിക്ക ബാവ മാധ്യമങ്ങളോട് പറഞ്ഞു.