മധ്യകേരളത്തില്‍ തിങ്കളാഴ്ച മുതല്‍ പാചകവാതകം മുടങ്ങും. ലോറി ഡ്രൈവര്‍മാരും കരാറുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഈ മേഘലയില്‍ ഉള്ളവര്‍ സമരം നടത്തുന്നത്. തിങ്കളാഴ്ച മുതല്‍ ഐ ഒ സി പ്ലാന്റുകള്‍ അടച്ചിടും.
ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള വിതരണം പുനരാരംഭിക്കുന്നതുവരെ പാചകവാതക വിതരണ കേന്ദ്രങ്ങള്‍ അടച്ചിടാനാണ് തീരുമാനം. ഉദയംപേരൂർ പ്ലാന്റിലെ ലോറി ഡ്രൈവർമാരും കരാറുകാരും തമ്മിലുള്ള തർക്കങ്ങൾ ഇതുവരെ പരിഹരിച്ചിട്ടില്ല.