കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മദ്യലോബി വിചാരിച്ച കാര്യങ്ങള്‍ നടന്നു എന്നും ഇനി അത് നടക്കില്ലെന്നും കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ലഹരിവിമുക്ത കേരളം എന്നത് വിദൂര സ്വപ്നമല്ലെന്നും സുധീരന്‍ വ്യക്തമാക്കി.
418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ട കാര്യമില്ല. ലൈസന്‍സ് നല്‍കിയ ബാറുകള്‍ക്ക് നിലവാരമുണ്ടോ എന്ന് പരിശോധിക്കും. ബാറുടമകളുടെ താല്‍പ്പര്യത്തേക്കാള്‍ പ്രധാനം ജനങ്ങളുടെ നന്‍മയാണ്. ബാര്‍ സമരത്തില്‍ വലിയ ലോബിയിങ്ങാണ് നടക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
പ്രതിഛായ ഉയര്‍ത്താനല്ല ഞാന്‍ ബാറുകള്‍ക്കെതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. മദ്യനിരോധന പ്രവര്‍ത്തനങ്ങളുടെ കുത്തക എനിക്ക് വേണ്ട. കെ പി സി സി പ്രസിഡന്‍റ് ആകുന്നതിന് മുമ്പും എന്‍റെ നിലപാട് ഇതായിരുന്നു - വി എം സുധീരന്‍ വ്യക്തമാക്കി.