മദ്യം ആവശ്യമുള്ളവർ കക്കൂസിൽ നിന്നാണെങ്കിലും നക്കിക്കുടിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ദേശീയ പാതയോരത്ത് നാണവും മാനവും ഇല്ലാതെയാണ് കുടിയന്മാർ ക്യൂ നില്‍ക്കുന്നതെന്നും മന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞു.
ചത്തുതുലഞ്ഞാലും പ്രശ്നമില്ലെന്നതാണ് ഇവരുടെയൊക്കെ രീതി. കരമന-കളയിക്കാവിള ദേശീയപാതയെ ജില്ലാപാതയാക്കി, പൂട്ടിയ മദ്യശാലകള്‍ തുറന്ന സംഭവത്തിനെതിരെ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനായിരുന്നു മന്ത്രിയുടെ ഈ മറുപടി. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സംസ്ഥാനത്തെ ഒരു ദേശീയസംസ്ഥാന പാതയും പുനര്‍വിജ്ഞാപനം ചെയ്യില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു.