മദനിയുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് ചെന്നിത്തല

വ്യാഴം, 27 മാര്‍ച്ച് 2014 (17:02 IST)
PRO
PRO
അബ്‌ദുള്‍ നാസര്‍ മദനിയുടെ ജാമ്യകാര്യത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. മദനിക്ക് വിദഗ്‌ധ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം കര്‍ണാടക സര്‍ക്കാര്‍ ഒരുക്കുമെന്നും ഇക്കാര്യം സംബന്ധിച്ച്‌ കര്‍ണ്ണാടക ആഭ്യന്തരമന്ത്രിയുമായി ടെലഫോണില്‍ സംസാരിച്ചതായും ചെന്നിത്തല വ്യക്‌തമാക്കി.

ബംഗുളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ നാളെയാണ്‌ സുപ്രീംകോടതി പരിഗണിക്കുന്നത്‌.

അതേസമയം, മദനിക്ക്‌ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ജാമ്യം ലഭിക്കാനായി തെറ്റായവിവരങ്ങള്‍ നല്‍കുകയാണെന്നും ചൂണ്ടിക്കാട്ടി കര്‍ണാടകം സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കി‌. ഉന്നതങ്ങളില്‍ പിടിപാടുള്ള മദനിക്ക്‌ ജാമ്യം അനുവദിച്ചാല്‍ കേസിന്റെ വിചാരണയെ സാരമായി ബാധിക്കുമെന്നും കേസ്‌ അട്ടിമറിക്കപ്പെടുമെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക