മദനിക്ക് പ്രമേഹത്തിനുള്ള കുത്തിവയ്പ്പ് തുടങ്ങി

Webdunia
വ്യാഴം, 10 ജനുവരി 2013 (11:52 IST)
PRO
PRO
കോടതി ഉത്തരവിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ അബ്ദുള്‍ നാസര്‍ മദനിക്ക് പ്രമേഹത്തിനുള്ള കുത്തിവയ്പ്പ് തുടങ്ങി. ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡ് ആശുപത്രിയിലാണ് മദനി ചികിത്സയില്‍ കഴിയുന്നത്.

അദ്ദേഹത്തിന്റെ രക്തത്തില്‍ വൈറ്റമിന്‍ ഡിയുടെ കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ദഹനസംവിധാ‍നത്തെയും മറ്റും ബാധിക്കും. പരിശോധനയ്ക്കയച്ച നാല്‍പതിലധികം രക്‌തസാംപിളുകളില്‍ മിക്കതിന്റെയും ഫലം കിട്ടാനിരിക്കുന്നതേയുള്ളു.

കാഴ്ചസംബന്ധമായ പ്രശ്നങ്ങളില്‍ വിദഗ്ധാഭിപ്രായത്തിനും സേവനത്തിനും ബന്നാര്‍ഘട്ട റോഡ്‌ അഗര്‍വാള്‍ സൂപ്പര്‍ സ്പെഷ്യല്‍റ്റി ഐ ഹോസ്പിറ്റലിനു ജയില്‍ അധികൃതര്‍ വ്യാഴാഴ്ച കത്ത്‌ അയയ്ക്കുമെന്നും സൗഖ്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ ഐസക്‌ മത്തായി നൂറനാല്‍ പറഞ്ഞു.

ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന മദനിയെ കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.