മട്ടന്നൂരില്‍ മതില്‍ ഇടിഞ്ഞ് വീണ് അമ്മയും ഒന്നര വയസ്സുകാരിയും മരിച്ചു

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (20:21 IST)
വീടിനോട് ചേര്‍ന്നുള്ള മതില്‍ ഇടിഞ്ഞ് വീണ് മട്ടന്നൂര്‍ ചാവശ്ശേരി പറമ്പ് ലക്ഷം വീട് കോളനിയില്‍ അമ്മയും ഒന്നര വയസ്സുകാരിയായ മകളും മരിച്ചു. ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ആബിത (21) മകള്‍ ഫാത്തിമത്ത് റിസ്വ എന്നിവരാണ് ദാരുണമായി മരിച്ചത്.
 
ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം നടന്നത്. സമീപത്തുള്ള വീടിന്റെ മതിലില്‍ ചാരി നില്‍ക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. കണ്ണൂര്‍ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ ഖബറടക്കും. നൗഫലാണ് ആബിതയുടെ ഭര്‍ത്താവ്. സഹോദരങ്ങള്‍ ഫാരിസ്, ആരിഫ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article