മകള്‍ അറിയാതെ അമ്മ തന്ത്രപരമായി കളിച്ചു, കൂട്ടിന് യുവനടിയും! - മഞ്ജു - ദിലീപ് വിവാഹമോചനത്തിന് പുതിയ തിയറി!

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (14:26 IST)
ദിലീപ് - മഞ്ജു വിവാഹ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് പുറം‌ലോകം അറിയുന്നത് സിനിമാമംഗളത്തിന്റെ എഡിറ്ററായ പല്ലിശ്ശേരിയുടെ എഴുത്തുകളിലൂടെയാണ്. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധവും സംഭവത്തില്‍ മഞ്ജുവിന്റെ സുഹൃത്തായ നടിയുടെ പങ്കും എല്ലാം വെട്ടിത്തുറന്ന് പറഞ്ഞ ആളാണ് പല്ലിശ്ശേരി. എല്ലാത്തിന്റേയും അനന്തരഫലമായി യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാവുകയും ഹൈക്കോടതി ഇന്ന് ജാമ്യം നിഷേധിക്കുകയും ചെയ്തിരിക്കുന്നു. 
 
ദിലീപിന് ജാമ്യം നിഷേധിച്ച സംഭവം ചര്‍ച്ച ചെയ്യുന്ന കേരളത്തിലേക്ക് പുതിയ സംഭവം കൂടി ഇട്ടുകൊടുക്കുകയാണ് പല്ലിശ്ശേരി. ദിലീപ് - മഞ്ജു വിവാഹമോചനത്തിന് പുതിയ തിയറി നല്‍കുകയാണ് പല്ലിശ്ശേരി തന്റെ ലേഖനത്തിലൂടെ. അണിയറയിലെ യഥാര്‍ത്ഥ വില്ലത്തി ആരാണെന്ന ചോദ്യവും പല്ലിശ്ശേരി ഉന്നയിക്കുന്നുണ്ട്. ദിലീപിന്റേയും മഞ്ജുവിന്റേയും ബന്ധത്തില്‍ വിള്ളല്‍ വരാന്‍ കാരണം കാവ്യ ആണെന്ന് പല്ലിശ്ശേരി നേരത്തേ ആരോപിച്ചിരുന്നു. ഇതിന് പുതിയ മാനം നല്‍കുന്ന രീതിയിലാണ് പുതിയ ലേഖനം.
 
പല്ലിശ്ശേരിയുടെ പുതിയ തിയറി:
 
നടനും നടിയും തമ്മിലുള്ള ബന്ധം അസാധാരണമാണെന്ന അമ്മ മനസ്സിലാക്കി. അവര്‍ തമ്മില്‍ ഒന്നാകുന്നത് പല ദിവസങ്ങളിലും സ്വപ്നം കണ്ടു. നടന് ഭാര്യയും മകളുമുണ്ട്. പക്ഷേ, തന്റെ മകളുടെ ഭാവി തകര്‍ത്തത് നടനാണ്. അത് ഇനി പാടില്ല. എങ്ങനെയെങ്കിലും മകളെ വിവാഹം കഴിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കണം. ഇതിന് മകളറിയാതെ തന്ത്രപരമായി അമ്മ തീരുമാനിച്ചു. ആദ്യം ചെയ്യേണ്ടത് നടന്റെ കുടുംബം രണ്ടാക്കി മാറ്റണം. അതിന് പറ്റിയത് യുവനടിയാണെന്ന് തീരുമാനിച്ചു. 
 
മകളും നടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഒരിക്കല്‍ ഗര്‍ഭിണിയായ കാര്യവും യുവനടിയോടു പറഞ്ഞു. അവര്‍ തമ്മില്‍ ബന്ധപ്പെടുന്ന ദൃശ്യങ്ങള്‍ നടന്റെ ഭാര്യയുടെ കയ്യില്‍ എത്തിക്കണം. അവര്‍ തമ്മില്‍ പിരിഞ്ഞാല്‍ പിന്നെ മകള്‍ക്ക് അയാളുടെ ഭാര്യയാകാം എന്ന് അമ്മ തീരുമാനിച്ചു. യുവനടി മുഖേനെ കാര്യങ്ങള്‍ എളുപ്പമാക്കി. നടനും ഭാര്യയും തമ്മില്‍ തെറ്റി. അതിനു കാരണം യുവനടിയാണെന്ന് തെളിഞ്ഞു. വിചാരിച്ചതുപോലെ നടിയെ വിവാഹം കഴിച്ചു.
 
യുവനടിയാണ് തന്റെ കുടുംബം തകര്‍ത്തതെന്ന് രണ്ടാം ഭാര്യയുടെ അമ്മ അറിയിച്ചു. അങ്ങനെയാണ് നടന് യുവനടിയോട് ശത്രുത. ഇങ്ങനെ പല സംഭവങ്ങളും. ഒടുവില്‍ നടക്കാന്‍ പാടില്ലാത്തത് സംഭവിചു. - പല്ലിശ്ശേരി പറയുന്നു.
Next Article