ഭീമന്‍ തിമിംഗലത്തിന്റെ ജഡം തൃശ്ശൂരില്‍ കരയ്ക്കടിഞ്ഞു

Webdunia
തിങ്കള്‍, 29 ഏപ്രില്‍ 2019 (12:06 IST)
തൃശ്ശൂരില്‍ കൂറ്റന്‍ തിമിംഗലത്തിന്റ ജഡം തീരത്തടിഞ്ഞു. തൃശ്ശൂരില്‍ എടക്കഴിയൂരാണ് സംഭവം. 25 നീളവും 15 അടി വീതിയുമുള്ള ഭീമന്‍ തിമിംഗലമാണ് തീരത്തടിഞ്ഞത്. മൂന്ന് ആഴ്ചയോളം പഴക്കമുള്ള ജഢമാണ് അടിഞ്ഞത്. 
 
ഇന്നലെയായിരുന്നു തിമിംഗലത്തിന്റെ ജഡം തീരത്തടിഞ്ഞത്. ജഡത്തിന് പത്ത് ടണ്‍ ഭാരമുണ്ടാകുമെന്നാണ് കരുതുന്നത്. തലയും വാലും നഷ്ടപ്പെട്ട നിലയിലാണ് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. കടലില്‍ വച്ചുണ്ടായ എന്തെങ്കിലും അപകടത്തിലാകാം തിമിംഗലം ചത്തതെന്നാണ് നിഗമനം.  

അനുബന്ധ വാര്‍ത്തകള്‍

Next Article