ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി ഭാര്യയുടെ മാല കവര്‍ന്നു

Webdunia
വ്യാഴം, 3 ഏപ്രില്‍ 2014 (16:37 IST)
PRO
PRO
ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തിയ ശേഷം ഭാര്യയുടെ മാല കവര്‍ന്നു. കഴിഞ്ഞ ദിവസം ബൈക്കിന്‍റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ദമ്പതികള്‍ മകളുമൊത്ത് ടു വീലര്‍ ഉരുട്ടിക്കൊണ്ടുപോകവേയാണു സംഭവം നടന്നത്.

രാത്രി പത്തരയോടെ കുമാരപുരത്ത് പൂന്തി റൂഡിനടുത്തായിരുന്നു സംഭവം. ഇവര്‍ക്ക് എതിര്‍ ദിശയില്‍ നിന്നു വരികയായിരുന്ന ബൈക്ക് യാത്രക്കാരാണു മാലപിടിച്ചുപറിച്ചത്. തടയാനെത്തിയ ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തിയ ശേഷം നാലു പവന്‍ മാലയുമായി അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ ഉപ്പിടാമ്മൂട് പാലത്തിനടുത്ത് സ്കൂട്ടര്‍ യാത്രക്കാരിയുടെ ആറു പവന്‍ മാല അക്രമികള്‍ പിടിച്ചു പറിച്ച സംഭവം പ്രശ്നമായിരിക്കെയാണ് വീണ്ടു മാലപൊട്ടിക്കല്‍ നടന്നിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.