അന്തരിച്ച നടന്‍ ജോസ് പ്രകാശ് തനിക്ക് പിതൃതുല്യനായിരുന്നു എന്ന് നടന്‍ മമ്മൂട്ടി. ‘എടാ കൊച്ചേ‘ എന്നാണ് അദ്ദേഹം തന്നെ വിളിക്കാറുണ്ടായിരുന്നത്. നടന്‍ എന്നതിനേക്കാള്‍ വ്യക്തിപരമായ അടുപ്പം അദ്ദേഹത്തോട് ഉണ്ടായിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു.
ജന്മദിനത്തിനും മറ്റും അദ്ദേഹത്തെ വീട്ടില്‍ പോയി കാണാറുണ്ടായിരുന്നു. തന്റെ കുട്ടിക്കാലത്തിറങ്ങിയ ജോസ് പ്രകാശ് ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. അദ്ദേഹം അവതരിപ്പിച്ച പല കഥാപാത്രങ്ങളും സ്വാധീനിച്ചിട്ടുമുണ്ട്. ‘കൊടുങ്കാറ്റ്‘ എന്ന ചിത്രത്തിലാണ് താന്‍ ആദ്യമായി ജോസ് പ്രകാശിനൊപ്പം അഭിനയിച്ചതെന്നും മമ്മൂട്ടി ഓര്‍ത്തെടുത്തു.
ജെ സി ഡാനിയല്‍ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കണം എന്നാഗ്രഹിച്ചിരുന്നു. അത് സാധിക്കാതെ പോയതില്‍ വിഷമമുണ്ട്.
അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.