ബിജു രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് കൊടുത്തിട്ട് കാര്യമില്ല: ഷിബു ബേബിജോൺ

വ്യാഴം, 3 ഡിസം‌ബര്‍ 2015 (14:33 IST)
തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ബിജു രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് കൊടുത്തതുകൊണ്ട് കാര്യമില്ലെന്ന് തൊഴിൽ മന്ത്രി ഷിബു ബേബിജോൺ. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് കൊടുത്തത് കൊണ്ട് കാര്യമില്ലാത്തതിനാൽ സോളാര്‍ കമ്മീഷന് പരാതി നൽകുമെന്നും ഷിബു അറിയിച്ചു.
 
സോളാര്‍ കേസില്‍ താന്‍ കക്ഷി ചേരുമെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരെ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കാം. 
 
തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലാരാണെന്ന് അറിയാമെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക