ബാലികയ്ക്ക് പീഡനം: 64-കാരന്‍ പിടിയില്‍

Webdunia
വെള്ളി, 11 ഏപ്രില്‍ 2014 (19:33 IST)
PRO
PRO
ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 64-കാരന്‍ പിടിയില്‍. മരത്താക്കര ശാന്തിനഗറില്‍ കൈപ്പുള്ളി തോമസാണ് അറസ്റ്റിലായത്.

അഞ്ചുവയസുള്ള ബാലിക പകല്‍ സമയങ്ങളില്‍ വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ്‌ പ്രതി കുട്ടിയുടെ വീട്ടിലെത്തി പീഡനം നടത്തിയത്. മുമ്പും പലതവണ ഇയാള്‍ ബാലികയെ പീഡിപ്പിച്ചെന്ന് അറിയുന്നു.

ഏഴു വര്‍ഷം മുമ്പും ഇതുപോലെ പതിനഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചെങ്കിലും കേസെടുക്കാതെ ഇയാള്‍ രക്ഷപ്പെടുകയാണുണ്ടായതെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.