ബാലാനന്ദന്‍: പോളിറ്റ്‌ ബ്യൂറോ അനുശോചിച്ചു

Webdunia
തിങ്കള്‍, 19 ജനുവരി 2009 (15:08 IST)
PTI
സി പി എം നേതാവ് ഇ ബാലാനന്ദന്‍റെ നിര്യാണത്തില്‍ സി പി എം പോളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തി.

ഡല്‍ഹിയില്‍ ചേര്‍ന്ന പി ബി അവയ്‌ലബിള്‍ യോഗത്തിലാണ് അനുശോചനം രേഖപ്പെടുത്തിയത്. തൊഴിലാളി പ്രസ്‌ഥാനത്തിന്‌ കനത്ത നഷ്‌ടമാണ്‌ ബാലാനന്ദന്‍റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.

ഗുരു തുല്യനായ വ്യക്തിയെയാണ് ബാലാനന്ദന്‍റെ വേര്‍പാടിലൂടെ നഷ്‌ടമായതെന്ന് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാ‍രാട്ട് പറഞ്ഞു. ഒന്നിച്ചു പ്രവര്‍ത്തിച്ച ഘട്ടങ്ങളിലെല്ലാം അദ്ദേഹം തനിക്ക് മതൃകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

സി പി എം നേതാക്കളായ വൃന്ദ കാരാട്ട്‌, എസ്‌ രാമചന്ദ്രന്‍പിള്ള, സി ഐ ടി യു പ്രസിഡന്റ്‌ എം കെ പാന്ഥെ, പിണറായി വിജയന്‍, തോമസ്‌ ഐസക്‌, എം വിജയകുമാര്‍, വൈക്കം വിശ്വന്‍, എം എം ലോറന്‍സ്‌ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.