ബാര്‍ കോഴ സംബന്ധിച്ച ആരോപണത്തില്‍ താന്‍ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ താന്‍ രാജിവെയ്ക്കേണ്ട ആവശ്യമില്ല. താന്‍ പണം വാങ്ങിയതായി ബിജു രമേശ് എവിടെയും പറഞ്ഞിട്ടില്ല. ബിജു രമേശ് എന്തുകൊണ്ട് അഴിമതി ആരോപണം നേരത്തെ ഉന്നയിച്ചില്ലെന്നും കെ ബാബു ചോദിച്ചു.
താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. ആര്‍ക്കാണ് പണം നല്‍കിയതെന്ന് പറയാനുള്ള ബാധ്യത ബിജു രമേശിനുണ്ട്. അത് പറയാത്തത് തെളിവില്ലാത്തത് കൊണ്ടാണെന്നും കെ ബാബു പറഞ്ഞു.
ബിജു രമേശിന്റെ പ്രസ്താവന പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.