ബാര്‍കോഴക്കേസില്‍ ബാറുടമ ബിജു രമേശ് ഇന്ന് രഹസ്യമൊഴി നല്കും. തിരുവനന്തപുരം സി ജെ എം കോടതിയില്‍ ആണ് ബിജു രമേശ് മൊഴി നല്കുക. ബാര്‍കോഴയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇന്ന് കോടതിക്ക് മുമ്പാകെ നല്കുമെന്ന് ബിജു രമേശ് പറഞ്ഞു.
കോഴയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കോടതിക്ക് കൈമാറും. ധനമന്ത്രി കെ എം മാണി ആരോപണവിധേയനായ കേസില്‍, വിജിലന്സിന്നല്കിയതും അല്ലാത്തതുമായ എല്ലാ തെളിവുകളും രഹസ്യമൊഴിയില്‍ നല്‍കുമെന്ന് ബിജു രമേശ്പറഞ്ഞു. വിജിലന്‍സിന് എഡിറ്റ്ചെയ്ത ശബ്‌ദ രേഖകളായിരുന്നു നല്‍കിയത്. എന്നാല്‍, എഡിറ്റ്ചെയ്യാത്ത പൂര്‍ണ്ണ സംഭാഷണങ്ങള്‍ അടങ്ങിയ ഹാര്ഡ്ഡിസ്ക്ക് കോടതിക്ക് കൈമാറുമെന്നും ബിജു രമേശ് അറിയിച്ചു.
സാക്ഷികളെ സ്വാധീനിക്കാന്‍ ജോസ്കെ മാണി നടത്തിയ ഫോണ്‍സംഭാഷണങ്ങളുടെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും ബിജു രമേശ്വ്യക്തമാക്കി. ഉച്ചക്ക് 02.30നാണ്ബിജു രമേശ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതിയില്‍ രഹസ്യമൊഴി നല്‍കുക.