ബസില്‍ യാത്ര ചെയ്തിരുന്ന പെൺകുട്ടിയെയും കൂട്ടുകാരികളെയും മുന്നോട്ട് പോകാൻ അനുവദിക്കാതെ തൊട്ടുരുമി നിൽക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത യുവതിയെ യുവാവ് മുടിക്ക് കുത്തിപ്പിടിച്ച് മുഖത്തടിച്ചു. ജൂലായ് 5 ബുധനാഴ്ച വൈകീട്ട് ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. സംഭവമായി ബന്ധപ്പെട്ട് തുറവൂർ പാട്ടുകുളങ്ങര സ്വദേശി ആർ ആനന്ദ് എന്ന ബിരുദ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് ആനന്ദ് പെൺകുട്ടിയെ തടഞ്ഞ് നിർത്തിയത് മുടിക്ക് കുത്തി പിടിച്ച് മുഖത്തടിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ സംഭവമറിയുന്നത്. ജംക്ഷനിൽ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ചേർത്തല പൊലീസ് ആനന്ദിനെ അറസ്റ്റ് ചെയ്തു. ആനന്ദിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.