കെഎസ്‌ആര്‍ടിസി ബസ്സിനുള്ളില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച എസ്ഐയെ നാട്ടുകാര്‍ കൈകാര്യം ചെയ്തു പൊലീസില്‍ ഏല്‍പ്പിച്ചു.
പൊലീസ് ടെലികമ്മ്യൂണിക്കേഷന്‍ എസ് ഐ സലിം (41) ആണ് അറസ്റ്റിലായത്. സ്ത്രീയെ ശല്യം ചെയ്തതിന് വെഞ്ഞാറമൂട് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട്ടിലേക്ക് വരുന്ന വഴിയില്‍സ്ത്രീ ബസ്സില്‍ കയറിയത് മുതല്‍ ഇയാള്‍ ശല്യം ചെയ്യുകയായിരുന്നു. പിന്നിട് ഇവരുടെ വീഡിയോ എടുക്കാന്‍ തുടങ്ങി.
സ്ത്രീ ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ സലിമിനെ പിടികൂടുകയും മൊബൈല്‍ പരിശോധിക്കുകയും ചെയ്തു. മൊബൈലില്‍ സ്ത്രീയുടെ വീഡിയോയും ഫോട്ടോകളും ഉണ്ടായിരുന്നു. നാട്ടുകാര്‍ എസ് ഐയെ കൈകാര്യം ചെയ്ത് വെഞ്ഞാറമൂട് പോലീസില്‍ ഏല്‍പ്പിച്ചു.
പരാതിയെ തുടര്‍ന്ന് എസ്ഐക്കെതിരെ കേസെടുത്തതായി വെഞ്ഞാറമൂട് സിഐ പി വേലായുധന്‍ നായര്‍ പറഞ്ഞു. സലിമിനെ ശനിയാഴ്ച റിമാന്‍ഡ് ചെയ്യും.