വിടി ബല്‍റാം എംഎല്‍എക്കെതിരേ കെപിസിസിക്ക് പരാതി. നാല് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിമാരാണ് പരാതി നല്‍കിയത്. ഇടുക്കി ബിഷപ്പിനെതിരായി ബല്‍റാം നടത്തിയ പരാമര്‍ശം ഡീന്‍ കുര്യാക്കോസിനെ തോല്‍പിക്കാനാണെന്ന് പരാതിയില്‍ ആരോപിക്കുന്നു.
വ്യക്തി താല്‍പര്യത്തിനുവേണ്ടി ബല്‍റാം പ്രസ്താവനകള്‍ നടത്തുകയാണെന്നും ബല്‍റാമിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഇടുക്കി ബിഷപ്പിനെതിരെ ബല്‍റാം ഫേസ്ബുക്കില്‍ നടത്തിയ ‘നികൃഷ്ട ജീവി’ പ്രയോഗം വിവാദമായിരുന്നു.
ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് ബിഷപ്പിനെ സന്ദര്‍ശിച്ചവേളയില്‍ ബിഷപ്പ് മോശമായി പെരുമാറിയെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ബല്‍റാമിന്‍റെ ഈ പ്രയോഗം. എന്നാല്‍, ബല്‍റാമിന്‍റെ പരാമര്‍ശം ശരിയായില്ലെന്നും താനും ഇടുക്കി രൂപതയുമായി പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും പറഞ്ഞ് ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു.