ശബരിമല മാസ്റ്റര്‍ പ്ലാനിന് 25 കോടി രൂപ അനുവദിച്ചു. ശബരിമല മാലിന്യമുക്തി പദ്ധതിക്ക് അഞ്ചു കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ എം മാണി പറഞ്ഞു.
എല്ലാ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. കെഎസ്ആര്‍ടിസിക്ക് 100 കോടി രൂപ. കോളേജുകളില്‍ പ്ലേസ്‌മെന്റ് സെല്‍ സ്ഥാപിക്കാന്‍ എട്ടു കോടി രൂപ അനുവദിച്ചു. മോട്ടോര്‍ വാഹനവകുപ്പില്‍ ഇ-പെയ്‌മെന്റ് സംവിധാനം നടപ്പാക്കും. മെഡിക്കല്‍ കോളേജുകളില്‍ പൊള്ളല്‍ ചികിത്സാ യൂണിറ്റ് സ്ഥാപിക്കും.
2015 നകം ഭൂരഹിതര്‍ ഇല്ലാത്ത സംസ്ഥാനമാക്കും. സഹകരണ മേഖലയ്ക്ക് 75 കോടി രൂപ നല്‍കും. പഞ്ചായത്ത് ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപയാക്കി. ആംബുലന്‍സുകള്‍ക്ക് 10 കോടിയും യാചക വിമുക്ത കേരളം പദ്ധതിക്ക് രൂപം നല്‍കിയതായും പതിനൊന്നാം ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണി വ്യക്തമാക്കി.