സ്കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ്‌റൂം പദ്ധതിയ്ക്ക് ബജറ്റില്‍ 50 ലക്ഷം രൂപ പ്രഖ്യാപിച്ചു. വിദ്യാഭ്യാസമേഖലയ്ക്ക് 879 കോടി രൂപയാണ് പ്രഖ്യാപിച്ചത്. കമ്മ്യൂണിറ്റി കോളജുകള്‍ക്കും സ്പെഷ്യല്‍ സ്കൂളുകള്‍ക്കും പ്രത്യേക വിഹിതം നല്‍കുകയും ചെയ്യും.
അനാഥക്കുട്ടികളുടെ ഹയര്‍സെക്കന്ററി വരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും.
ചെറുകിട കര്‍ഷകരുടെയും ബിപിഎല്‍ കുടുംബത്തിലെയും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലാപ്‌ടോപ് നല്‍കും. കോളജ് വിദ്യാര്‍ത്ഥിനികളുടെ സ്വയംസംരഭക പദ്ധതികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ആയി നല്‍കും.
പാലക്കാട് ഐഐടിയ്ക്കായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മാണി അറിയിച്ചു.