ഫോണ്‍ ചോര്‍ത്തുന്നു; സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് തോമസ് ഐസക്

Webdunia
ശനി, 3 ഓഗസ്റ്റ് 2013 (17:43 IST)
PRO
PRO
തന്റെ ഫോണ്‍ ആഭ്യന്തര വകുപ്പ് ചോര്‍ത്തുന്നുതായി സിപിഎം കേന്ദ്രകമ്മറ്റിയംഗം ടി എം തോമസ് ഐസക് എംഎല്‍എ. ഇത് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാര്‍ അന്വേഷണം വഴിതിരിച്ച് വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്വേഷണത്തില്‍ വസ്തുതകള്‍ പുറത്തുവരുന്നത് സര്‍ക്കാര്‍ ഭയക്കുന്നതിനാല്‍ ഇത് മറച്ചുവെയ്ക്കാനാണ് നീക്കം നടക്കുന്നത്. ആരുടെയും ഫോണും ഇമെയിലുകളും ചോര്‍ത്താമെന്ന സ്ഥിതിയിലാണ് ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും ഐസക് കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തെ താറടിക്കാനും മുഖ്യമന്ത്രിയെ നിലനിര്‍ത്താനുമാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഐസക് പറഞ്ഞു.