ഫയലുകള്‍ തീര്‍പ്പാക്കാന്‍ തീരുമാനം

Webdunia
ബുധന്‍, 23 ഏപ്രില്‍ 2014 (13:47 IST)
PRO
PRO
സെക്രട്ടേറിയറ്റിലും ഓഫീസുകളിലും കുടുങ്ങി കിടക്കുന്ന 4 ലക്ഷത്തോളം ഫയലുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി തീവ്രയജ്ഞ പരിപാടി തുടങ്ങാനും ഇതില്‍ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെയും മന്ത്രിസഭ നിയോഗിച്ചു.

3 വര്‍ഷത്തിലേറെ പഴക്കമുള്ള ഫയലുകള്‍ 100 ദിവസത്തിനകം തീര്‍പ്പാക്കാന്‍ തീരുമാനമായി. ഇതിനായി നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത്ഭൂഷണെ ചുമതലപ്പെടുത്തി.

2014 വരെ സെക്രട്ടേറിയറ്റില്‍ 2,30,711 ഫയല്‍ ലഭിച്ചു. ഇതില്‍ 25 ശതമാനം ഫയലുകള്‍ക്കാണ് ഉത്തരം നല്‍കാനായത്. അധികാരത്തില്‍ ശേഷിക്കുന്ന 2 വര്‍ഷം ജനപക്ഷ നടപടികള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം മന്ത്രിസഭ അംഗീകരിച്ചത്.