റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ വിശ്രമിക്കുകയായിരുന്ന അന്യസംസ്ഥാനക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം.
രാത്രി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി പ്ലാറ്റ് ഫോമില്‍ വിശ്രമിക്കുകയായിരുന്ന ഒഡീഷ സ്വദേശിനിക്ക് നേരെയാണ് പൊലീസാണെന്നു പറഞ്ഞെത്തിയ രണ്ടു യുവാക്കളുടെ ആക്രമണമുണ്ടായത്.
ഇരുപത് വയസ്സുള്ള ഒഡീഷ സ്വദേശിനിയെ യുവാക്കള്‍ കടന്നു പിടിക്കുകയായിരുന്നു. എതിര്‍ത്തതോടെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
അടിയേറ്റ് മുഖത്ത് പരിക്കേറ്റ അന്യസംസ്ഥാനക്കാരിയെ ആലുവ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.