കഴിഞ്ഞ ദിവസം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിനു പിടിയിലായ ട്യൂട്ടോറിയല്‍ കോളേജ് അദ്ധ്യാപകന്‍ സെക്സ് റാക്കറ്റിന്റെ പ്രധാന കണ്ണിയെന്ന് സംശയം.
റോഡുവിളയിലെ വികാസ് ടൂട്ടോറിയല്‍ കോളേജിലെ ഫിസിക്സ് അധ്യാപകനായ രാജേഷിനൊപ്പം യൂണിക് കോളേജ് പ്രിന്‍സിപ്പലായ അര്‍ക്കന്നൂര്‍ രാജേന്ദ്ര വിലാസം പ്രദീപ് കുമാര്‍ (29), ഇളമാട് എകെജി ജംഗ്ഷന്‍ മേലേപുത്തന്‍ വീട്ടില്‍ അനില്‍ കുമാര്‍ (41) എന്നിവരും പൊലീസ് പിടിയിലായി. മൂവരെയും പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അന്വേഷണത്തിന്റെ തുടക്കത്തില്‍ രാജേഷ് മാത്രമായിരുന്നു പ്രതി എന്നാണ് പൊലീസ് ധരിച്ചത്. ഇയാളെയും പെണ്‍കുട്ടിയേയും തിരുവനന്തപുരത്തേക്കുള്ള യാത്രാ മദ്ധ്യേ വെഞ്ഞാറമൂടു നിന്നാണു പൊലീസ് പിടികൂടിയത്.
സംഭവം അറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ റോഡുവിള, ചെറിയ വെളിന്നല്ലൂര്‍, കാരാളികോണം പ്രദേശങ്ങളില്‍ പ്രതികള്‍ നടത്തുന്ന നാലു ട്യൂട്ടോറിയല്‍ കോളേജുകള്‍ അടിച്ചുതകര്‍ത്തു.