പ്രസവം ചിത്രീകരിച്ച നടിയായ ശ്വേതാ മേനോനെ ഇരയായി കാണാനാവില്ലെന്ന് കെ മുരളീധരന്‍

Webdunia
ഞായര്‍, 3 നവം‌ബര്‍ 2013 (15:21 IST)
PRO
PRO
നടി ശ്വേതാ മേനോനെ ഇരയായി കാണാനാവില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. പ്രസവം ചിത്രീകരിച്ച നടിയാണ് ശ്വേതയെന്നും മുരളീധരന്‍ പറഞ്ഞു.

പൊലീസ് കേസെടുത്താല്‍ പീതാംബര കുറുപ്പിനെതിരേ പാര്‍ട്ടി ആലോചിച്ച് നടപടിയെടുക്കും. തന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നയാളാണ് പീതാംബരക്കുറുപ്പ്. അദ്ദേഹത്തിന് എന്തുപറ്റിയെന്ന് അറിയില്ല. ജനപ്രതിനിധികള്‍ അവരുടെ മാന്യത കാണിക്കണം. എന്നാല്‍ ഇത് രാഷ്ട്രീയമായി മുതലെടുക്കുന്നത് ശരിയല്ലെന്നും മുരളി പറഞ്ഞു.

സംഭവത്തില്‍ സ്വമേധയാ കേസെടുക്കേണ്ടതില്ല. നിയമത്തെ കുറിച്ച് അജ്ഞരായവരും, സമ്പന്നരുമായി ഏറ്റുമുട്ടാന്‍ കഴിയാത്ത പാവപ്പെട്ട സ്ത്രീകളുമൊക്കെയാണ് ഇരകള്‍. സ്വന്തം പ്രസവം വരെ ചിത്രീകരിച്ചയാളെ ഇരയായി കണക്കാക്കേണ്ട ആവശ്യമില്ല. അതേസമയം സ്ത്രീകള്‍ക്കെതിരായ ഏത് അക്രമവും തെറ്റുതന്നെയാണ്. പരാതിയുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും മുരളീധരന്‍ പ്രതികരിച്ചു.