പ്രതികരിക്കുന്നില്ല: പിണറായി

Webdunia
വ്യാഴം, 22 ജനുവരി 2009 (16:54 IST)
PROPRO
ലാവ്‌ലിന്‍ കേസില്‍ പ്രതിയായതിനെക്കുറിച്ച് തല്ക്കാലം പ്രതികരിക്കുന്നില്ലെന്ന് സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സി ഐ ടി യു നടത്തിയ രാജ്‌ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാ‍നെത്തിയതായിരുന്നു അദ്ദേഹം.

ബുധനാഴ്ചയാ‍യിരുന്നു ലാവ്‌ലിന്‍ കേസില്‍ പിണറായിയെ പ്രതിചേര്‍ത്ത് സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇന്ന് ചേര്‍ന്ന സിപി എം കേന്ദ്ര, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ പിണറായിക്ക് പൂര്‍ണ പിന്തുണ നല്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. പിണറായി പ്രതിയാക്കപ്പെട്ടതിനെ രാഷ്‌ട്രീയമായി നേരിടുമെന്നും സി പി എം നേതൃത്വം പറഞ്ഞിരുന്നു.

നാണവും മര്യാദയും ഉണ്ടെങ്കില്‍ പിണറായി വിജയന്‍ പാര്‍ട്ടി സ്ഥാനം രാജിവെക്കണമെന്ന്‌ സി എം പി നേതാവ്‌ എം വി രാഘവന്‍ പറഞ്ഞു. രാജിവെച്ചില്ലെങ്കില്‍ പിണറായിയെ പുറത്താക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും രാഘവന്‍ പറഞ്ഞു.

പ്രതിപട്ടികയില്‍ പിണറായി വിജയന്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കാന്‍ പോളിറ്റ്‌ ബ്യൂറോ തയ്യാറാകണമെന്ന്‌ ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി കെ കൃഷ്‌ണദാസ്‌ ആവശ്യപ്പെട്ടു.