പ്രതികരിക്കാനില്ലെന്ന് ചെന്നിത്തല

Webdunia
വെള്ളി, 28 ഫെബ്രുവരി 2014 (09:01 IST)
PRO
സുകുമാരന്‍ നായര്‍- സുധീരന്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല. സുകുമാരന്‍ നായര്‍ക്കുള്ള മറുപടി സുധീരന്‍ പറഞ്ഞിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പ്രതികരിച്ചു.

കെപിസിസി പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായി പെരുന്ന എന്‍എസ്എസ്. ആസ്ഥാനത്ത് വി എം സുധീരന്‍ നടത്തിയ സന്ദര്‍ശനമാണ് വിവാദമായത്.

എന്‍‌എസ്‌എസ് ആസ്ഥാനത്തു ചെന്ന കെപിസിസി പ്രസിഡന്റ് വി‌എം സുധീരന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കാണാന്‍കൂട്ടാക്കാതെ മടങ്ങിയതാണ് സുകുമാരന്‍ നായരെ പ്രകോപിപ്പിച്ചത്.

മന്നം സമാധിയില്‍ അതിക്രമിച്ച് കയറിയെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ആരോപണത്തില്‍ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.