പോരാട്ടം തുടരും: വി.എസ്‌

Webdunia
ഞായര്‍, 15 ഫെബ്രുവരി 2009 (11:10 IST)
അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍. എന്നാല്‍ ലാവ്‌ലിന്‍ വിഷയത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയ സാഹചര്യത്തില്‍ തനിക്ക്‌ ഒന്നും പറയാനില്ലെന്നും വി എസ് പറഞ്ഞു. കേരളത്തിലേക്കു യാത്ര തിരിക്കാനായി വിമാനത്താവളത്തിലേക്കു പോകും വഴി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി എസ്.

പ്രതിപക്ഷത്തിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും തുടര്‍ന്നു വന്ന അഴിമതിക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരും. ഇടമലയാര്‍, ബ്രഹ്മപുരം, പാമോയില്‍ കേസുകളില്‍ പ്രമുഖരായ മൂന്നു യുഡിഎഫ്‌ നേതാക്കള്‍ക്കെതിരായി താന്‍ നടത്തുന്ന സമരം തുടരുകയാണെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ലാവ്‌ലിന്‍ കേസിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ പറയാനുള്ള കാര്യങ്ങള്‍ ശാന്തമായി പറഞ്ഞു കഴിഞ്ഞെന്നായിരുന്നു വി എസിന്‍റെ പ്രതികരണം.