നാറാത്ത് അറസ്റ്റിലായ ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മേയ് മൂന്നുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടത്.
കഴിഞ്ഞ ദിവസം നാറാത്ത് ആയുധപരിശീലന കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ ബോംബുണ്ടാക്കാനുള്ള സാമഗ്രികളും വടിവാളുകളും കണ്ടെടുത്തു. നിരവധിപ്പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
രഹസ്യകേന്ദ്രത്തില്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പരിശീലിപ്പിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായി. മരത്തില്‍ നിര്‍മ്മിച്ച ഒരു മനുഷ്യരൂപം ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വെടിവയ്ക്കാന്‍ പരിശീലിപ്പിക്കുന്നതിനാണ് ഇത് ഉപയോഗിച്ചത് എന്നാണ് നിഗമനം.