പൊലീസ് ജീപ്പില്‍ നിന്ന് വീണ വിദ്യാര്‍ഥി മരിച്ചു

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2013 (10:17 IST)
PRO
PRO
പൊലീസ് ജീപ്പില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ കളര്‍കോട്‌ അഭിലാഷ്‌ ഭവനില്‍ അശോകന്റെ മകന്‍ അഖിലേഷ്‌ ആണ്‌ മരിച്ചത്‌.

പുന്നപ്രയില്‍ നിന്നു പൊലീസ്‌ കസ്റ്റഡിയിലെടുത്തു കൊണ്ടു പോകുന്നതിനിടെയാണ് അഖിലേഷ് പൊലീസ്‌ ജീപ്പില്‍ നിന്ന് വീണത്. കഴിഞ്ഞ 16 ന്‌ നീര്‍ക്കുന്നം റയില്‍വേ ട്രാക്കിനു സമീപത്തു നിന്നു പൊലീസ്‌ കസ്റ്റഡിയിലെടുത്ത അഖിലേഷ് ജീപ്പില്‍ നിന്ന് വീണു തലയ്ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.

അഖിലേഷ് ജീപ്പില്‍ നിന്നു ചാടുകയായിരുന്നുവെന്നാണു പൊലീസ്‌ പറഞ്ഞത്‌. സംഭവത്തില്‍ പുന്നപ്ര എസ്‌ഐയെയും ഡ്രൈവറെയും സസ്പെന്‍ഡ്‌ ചെയ്‌തിരിക്കുകയാണ്‌. പൊലീസ് മര്‍ദ്ദനം സഹിക്കവയ്യാതെ അഖിലേഷ് ജീപ്പില്‍ നിന്ന് ചാടിയതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.