പൊലീസുക്കാരനെ തെറിവിളിച്ച സീരിയല്‍ നടി സംഗീതാ മോഹന് പിഴശിക്ഷ

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2013 (14:34 IST)
PRO
PRO
പൊലീസുക്കാരനെ തെറിവിളിച്ച സീരിയല്‍ നടി സംഗീതാ മോഹന് പിഴശിക്ഷ. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് സംഗീതാ മോഹന് ഇരുനൂറ് രൂപ പിഴശിക്ഷയ്ക്ക് വിധിച്ചത്.

സംഗീതാ മോഹന്‍ ട്രാഫിക് നിയമലംഘനം നടത്തിയപ്പോല്‍ അത് ചോദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ നടി പരസ്യമായി തെറിവിളിക്കുകയായിരുന്നു. തുടര്‍ന്ന് സംഗീതാ മോഹനെതിരെ പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞതിന് കേസെടുക്കുകയായിരുന്നു.

തിരുവനന്തപുരം മ്യൂസിയം എല്‍ എം എസ് ജംഗ്‌ഷനില്‍ സിഗ്നല്‍ കിടക്കുമ്പോള്‍ സീബ്രാലൈന്‍ മുറിച്ച് സംഗീതാ മോഹന്റെ വാഹനം കടന്ന്‌ വന്നപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു. ഇതില്‍ കുപിതയായ സംഗീതാ പൊലീസ് ഉദ്യോഗസ്ഥനെ പരസ്യമായി തെറിവിളിക്കുകയായിരുന്നു.