ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വശീകരിച്ച് വലയില്‍ വീഴ്ത്തി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനു കൂട്ടുനിന്ന ഒരു സ്ത്രീയേയും അറസ്റ്റ് ചെയ്തതായി വൈക്കം പൊലീസ് അറിയിച്ചു.
ഉമ്മര്‍ മന്‍സിലില്‍ സിറാജ് ഉമ്മര്‍ (28), വെളിയില്‍ ഉണ്ണികൃഷ്ണന്‍ (35), ചാണിയില്‍ രജനീഷ് (38), പൂത്തോട്ട പഴംപള്ളി സിജി തോമസ് (50), എന്നിവര്‍ക്കൊപ്പം സിജി എന്ന സ്ത്രീയുമാണ് പൊലീസ് പിടിയിലായത്. മറ്റൊരു പ്രതിയായ കോട്ടയം സ്വദേശി ജിറ്റോ എന്ന 45 കാരന്‍ മുംബൈയിലേക്ക് മുങ്ങിയതായാണു വിവരം.
സിറാജ് ഉമ്മരാണ് വൈക്കം സ്വദേശിയായ പെണ്‍കുട്ടിയെ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് പിന്നീട് മൊബൈല്‍ ഫോണിലൂടെ ബന്ധം പുതുക്കി. എന്നാല്‍ പിന്നീട് കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫേസ് ബുക്കിലിടും എന്ന് ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങിയ കുട്ടി ഇരുപതാം തീയതി ഉമ്മര്‍ പറഞ്ഞതനുസരിച്ച് ഇവര്‍ക്ക് സമീപത്തെത്തി. പിന്നീട് ഉണ്ണികൃഷ്ണന്‍റെ കാറില്‍ പൂത്തോട്ടയിലെ ലോഡ്ജില്‍ സിജി കുട്ടിയുടെ മാതാവാനെന്നും മറ്റുള്ളവര്‍ ബന്ധുക്കള്‍ എന്ന നിലയിലും വ്യാജേന മുറിയെടുത്താണു കുട്ടിയെ പീഡിപ്പിച്ചത്.
പിന്നീട് ഇവര്‍ എറണാകുളത്ത് പോയി മടങ്ങും വഴിയും പൂത്തോട്ട എത്തി കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുമായി ബന്ധപ്പെടുകയും തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ വൈക്കം ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.