പെണ്‍കുട്ടികളെ ശല്യംചെയ്തയാള്‍ പൊലീസ്‌ വലയില്‍

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2013 (12:56 IST)
PRO
PRO
പൊന്നുരുന്നിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്ത ആള്‍ പൊലീസിന്റെ പിടിയിലായി. ചളിക്കവട്ടം സ്വദേശി രെജിന്ദ്‌ (32) ആണ്‌ പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്‌. തൊടുപുഴയില്‍ നിന്ന് പിടിയിലായ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന്‌ പൊലീസ്‌ അറിയിച്ചു.

സ്കൂള്‍ വിട്ട്‌ വീട്ടിലേക്കുമടങ്ങുകയായിരുന്ന പെണ്‍കുട്ടികളെ മോട്ടോര്‍ സൈക്കിളില്‍ പിന്‍തുടര്‍ന്ന രെജിന്ദ്‌ അസഭ്യം പറയുകയും പരസ്യമായി കടന്നുപിടിക്കാന്‍ ശ്രമിച്ചതായുമാണ്‌ പരാതി. ഗോള്‍ഡ്‌ സൂക്കിനു സമീപത്തുവെച്ചും റോഡില്‍ മറഞ്ഞിരുന്ന്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ചെന്നും പൊലീസില്‍ പരാതിയുണ്ട്‌.

സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രദേശത്ത്‌ പ്രതിഷേധപ്രകടനങ്ങളും നടന്നിരുന്നു.