പുതിയ മന്ത്രിക്കായി ചര്‍ച്ച തുടങ്ങി

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2013 (13:36 IST)
PRO
PRO
വനം‌മന്ത്രി ഗണേഷ് കുമാര്‍ രാജിവച്ച സാ‍ഹചര്യത്തില്‍ മന്ത്രിസഭാ പുന;സംഘടനക്കായി ആലോചന തുടങ്ങി. പുതിയ മന്ത്രിക്കായി തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. കേരള കോണ്‍ഗ്രസ്(ബി)യുടെ മന്ത്രി സ്ഥാനം ഇനി കോണ്‍‌ഗ്രസിനാ‍ണ്. ഗണേഷിന്റെ വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കും. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിലെ പ്രബലഗ്രൂപ്പിനാകും മന്ത്രി സ്ഥാനം എന്നറിയുന്നു. പ്രധാനമായും മൂന്നു പേരുകളാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ആര്‍ ശിവദാസന്‍ നായര്‍, കെ മുരളീധരന്‍, വി ഡി സതീശന്‍ എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്.

ഇതില്‍ എന്‍ എസ് എസിനോടും ബാലകൃഷ്ണപിള്ളയോടും അടുപ്പമുള്ള എം എല്‍ എയ്ക്കാണ് സാധ്യത. ഇതാരാണെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടുമില്ല. കെ മുരളീധരനു വേണ്ടി ഒരു പ്രബലവിഭാഗം രംഗത്തുണ്ട്. രമേശ് ചെന്നിത്തലയെ പരിഗണിക്കുന്നതിനുള്ള ചര്‍ച്ചകളും സജീവമാണ്.