പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങിയ പ്രതി വിമാനത്താവളത്തില്‍ പിടിയില്‍
ചൊവ്വ, 26 മാര്‍ച്ച് 2013 (17:06 IST)
PRO
PRO
യുവതിയെ പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങിയ പ്രതി വിമാനത്താവളത്തില്‍ പിടിയിലായി. വര്‍ക്കല സ്വദേശി സതീശന്‍(38) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗമാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.15 ന് ഖത്തറില്‍ നിന്നുള്ള വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ ഇയാളെ എമിഗ്രേഷന്‍ വിഭാഗം പിടികൂടുകയായിരുന്നു.
വര്‍ക്കല പൊലീസ് രജിസ്റ്റര്‍ ചെയ്ത സ്ത്രീ പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഇയാള്‍ മുങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.