കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ റാഗിങ് ചെയ്ത സംഭവത്തില്‍ 11 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. റാഗിങ്ങിന് ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ വച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി.